വലയെറിഞ്ഞപ്പോള്‍ വലയില്‍ കുരുങ്ങിയത് !!
മത്സ്യബന്ധനത്തിനായി നദിയില്‍ വല വിരിക്കുന്നത് പതിവാണ്. അങ്ങനെ വലവിരിച്ചപ്പോൾ നല്ല ഭാരമുള്ള എന്തോ കുടുങ്ങി. അത് വലിച്ചു കയറ്റിയപ്പോള്‍ പക്ഷേ മത്സ്യത്തൊഴിലാളികള്‍ ആകെ ഭയന്നുപോയി. കാരണം, വലയില്‍ കുടുങ്ങിയിരിക്കുന്നത് ഒരു മിനല്ല! അതൊരു ഭീമാകാരനായ മുതലയാണ്!
അക്രമാസക്തനായ ആ മുതല ഉപദ്രവിക്കുമെന്ന് ഉറപ്പായപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ വലയവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല്‍, അല്പസമയത്തിനുശേഷം ഹേം നാഥ് എന്ന ഗ്രാമവാസി എന്താണ് സംഭവിച്ചത് എന്നറിയാന്‍ രണ്ടും കല്‍പ്പിച്ച് നദീതീരത്തെത്തി. അയാള്‍ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ്.
വലയില്‍നിന്നും രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചിട്ടും സാധിക്കാതെ വന്ന മുതല തളര്‍ന്ന് അവശനായി കിടപ്പായിരുന്നു അപ്പോള്‍. അദ്ദേഹം അപ്പോള്‍ തന്നെ മറ്റു ചില ഗ്രാമവാസികളെ കൂടി വിളിച്ച് മുതലയെ വലയില്‍ നിന്നും രക്ഷപ്പെടുത്തി നദിയിലേക്ക് വീണ്ടും ഇറക്കിവിട്ടു. ഉത്തര്‍പ്രദേശിലെ പിലിഭിത് ജില്ലയിലാണ് സംഭവം.