വരൻ വധുവിന് മാല ചാർത്തി… പ്രദക്ഷിണത്തിന് തുടങ്ങുമ്പോൾ പോലീസ് എത്തി… അനുജൻ വധുവിനെ സ്വന്തമാക്കി…

മൊബൈൽ ഫോൺ വ്യാപാരിയുടെ വിവാഹ ചടങ്ങുകൾ നാടകീയ മുഹൂർത്തങ്ങൾക്ക് വേദിയായി. ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം വിവാഹമായിരുന്നു വ്യാപാരിയുടേത്. പരസ്‌പര മാല ചാർത്തിയ ശേഷം ഏഴുവട്ടം പ്രദക്ഷിണം വെക്കാനുള്ള ഒരുക്കത്തിനിടെ അവിടേക്ക് പെട്ടന്ന് ആദ്യഭാര്യയുടെ ബന്ധുക്കൾ എത്തി ബഹളം വെക്കാൻ തുടങ്ങി. വിവരമറിഞ്ഞെത്തിയ പൊലീസ് വരനെ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. രാത്രി മുഴുവൻ വരന് ജയിലിൽ കഴിയേണ്ടി വന്നു. തുടർന്ന് പൊലീസ് കേസെടുത്തു.

അതേ സമയം വധു വരന്റെ ഇളയ സഹോദരനെ വിവാഹം കഴിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിൽ താജ്ഗഞ്ച് പ്രദേശത്ത് താമസിക്കുന്ന മൊബൈൽ ഫോൺ വ്യാപാരി 2012 ഫെബ്രുവരി 16നാണ് ആദ്യമായി വിവാഹിതനായത്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. 2017 ഒക്‌ടോബർ 25ന് ഗാർഹിക പീഡനം ആരോപിച്ച് ഭാര്യ വ്യാപാരിക്കെതിരെ വനിതാ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ജീവനാംശം വേണമെന്നും യുവതി അപേക്ഷ നൽകിയിട്ടുണ്ട്. ഇരുവരും ഇതുവരെ നിയയമപരമായി വിവാഹമോചിതരായിട്ടില്ല. അതിനിടെ വ്യാപാരി രണ്ടാം വിവാഹം കഴിക്കുന്നതായി പരിചയക്കാരിൽ നിന്നാണ് വിവരം ലഭിച്ചതെന്ന് ആദ്യഭാര്യയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു. ഒരു ഹോട്ടലിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. വധുവും സമീപ ഗ്രാമത്തിൽ നിന്നായിരുന്നു.

രാത്രി 11 മണിയോടെ മാല ചാർത്തൽ കഴിഞ്ഞു പ്രദക്ഷിണത്തിന് ഒരുങ്ങുന്നതിനിടെ ആദ്യഭാര്യയുടെ ബന്ധുക്കളെത്തി. വിവാഹമോചന രേഖകൾ കാണിക്കാൻ അവർ ആവശ്യപ്പെട്ടു. അവിടെ കൂടി നിന്നവരുടെ മുന്നിൽ വരന്റെ മുൻ വിവാഹത്തെ കുറിച്ച് അവർ അറിയിച്ചു. അതുവരെ വധുവിന്റെ കുടുംബത്തിന് ഇക്കാര്യങ്ങൾ അറിയില്ലായിരുന്നു. ഇതേച്ചൊല്ലി ബഹളമുണ്ടായി. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വിവാഹമോചന രേഖകൾ കാണിക്കാൻ വരനോട് ആവശ്യപ്പെട്ടു. എന്നാൽ വരന് കാണിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് പൊലീസ് വരനുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. മറുവശത്ത് വരന്റെ യാഥാർഥ്യം പുറത്തുവന്നപ്പോൾ വധുവിന്റെ വീട്ടുകാരും ബഹളം വെച്ചു. വഞ്ചനാക്കുറ്റത്തിന് കേസ് നൽകുമെന്ന് അവർ ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങൾ ഇരുന്ന് കൂടിയാലോചിച്ചു. ഇതിന് പിന്നാലെയാണ് മൊബൈൽ ഫോൺ വ്യാപാരിയുടെ സഹോദരനെ യുവതി വരനാക്കിയത്.

Related Articles

Back to top button