വരൻ ചുംബിച്ചു.. വിവാഹ വേദിയിൽ നിന്ന് ഇറങ്ങി വധു… പിന്നീട്….

കല്യാണ വേദിയിൽ വരൻ ചുംബിച്ചതിനെ തുടർന്ന് യുവതി വിവാഹം ഉപേക്ഷിച്ചു. ദമ്പതികൾ പരസ്പ്പരം വിവാഹമാല അണിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വരൻ വധുവിനെ ചുംബിച്ചത്. ഉടൻ തന്നെ വധു വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു.

300 ഓളം അതിഥികൾക്ക് മുന്നിൽ വച്ച് വരൻ ചുംബിച്ചു എന്നാണ് യുവതിയുടെ പരാതി. സുഹൃത്തുക്കളുമായി ഒരു പന്തയത്തിൽ വിജയിക്കാൻ വരൻ തന്നെ ചുംബിച്ചെന്നും യുവാവിൻ്റെ സ്വഭാവത്തെക്കുറിച്ച് സംശയമുണ്ടെന്നും ബിരുദധാരിയായ 23 കാരി പറഞ്ഞു. പൊലീസ് മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും വധു വിവാഹത്തിന് വഴങ്ങിയില്ല.യു.പിയിലെ സംഭാലിൽ ചൊവ്വാഴ്ചയാണ് സംഭവം.

“സ്റ്റേജിൽ ഇരിക്കുമ്പോൾ യുവാവ് അനുചിതമായി സ്പർശിക്കുകയായിരുന്നു, പക്ഷേ ഞാൻ അത് അവഗണിച്ചു. പിന്നീട് അവൻ അപ്രതീക്ഷിതമായി എന്നെ ചുംബിച്ചു. എന്നിൽ ഞെട്ടൽ ഉണ്ടാക്കി, മാത്രമല്ല എന്നെ അപമാനിക്കും വിധമായിരുന്നു ചുംബനം. എന്റെ ആത്മാഭിമാനത്തിന് വിലനൽകാതെ അതിഥികൾക്ക് മുന്നിൽ മോശമായി പെരുമാറി. ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഭാവിയിൽ അവൻ എങ്ങനെ പ്രവർത്തിക്കും? അവന്റെ കൂടെ പോകേണ്ട എന്ന് ഞാൻ തീരുമാനിച്ചു”- വധു പൊലീസിനോട് പറഞ്ഞു.

Related Articles

Back to top button