വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു..ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനും അവതാരകനെതിരെ കേസ്….

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനും അവതാരകനുമെതിരെ കേസ്.അവതാരകന്‍ അജിത് ഹനുമക്കനവര്‍ക്കെതിരെയാണ് കേസ്.മേയ് ഒമ്പതിന് അജിത് ഹനുമക്കനവര്‍ നിയന്ത്രിച്ച ചര്‍ച്ചയില്‍ അവതാരകന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ച് തന്‍വീര്‍ അഹമ്മദ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.മേയ് ഒമ്പതിന് അജിത് ഹനുമക്കനവർ നിയന്ത്രിച്ച ചർച്ചയിൽ ചാനൽ, ഹിന്ദു ജനസംഖ്യയെ കാണിക്കാൻ ഇന്ത്യൻ പതാകയും മുസ്‍ലിം ജനസംഖ്യയെ കാണിക്കാൻ പാകിസ്താൻ പതാകയും കാണിച്ചിരുന്നു.ഹനുമക്കനവർ ദേശീയ പതാകകൾ മതസമൂഹങ്ങളുടെ രൂപകങ്ങളായി ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്ന് മാത്രമല്ല, കാഴ്ചക്കാരിൽ ഭയം വളർത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

മുസ്ലീങ്ങള്‍ക്ക് വിവാഹപ്രായം ഇല്ലാത്തതാണ് ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിക്കാന്‍ കാരണമെന്നും ശൈശവ വിവാഹത്തിനെതിരെ സാമൂഹ്യക്ഷേമ വകുപ്പില്‍ പരാതി നല്‍കിയാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും അവതാരകന്‍ ചര്‍ച്ചക്കിടെ പറഞ്ഞതായി പരാതിയില്‍ പറയുന്നു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറുമായി ബന്ധമുള്ളതാണ് വാര്‍ത്താ ചാനല്‍.

Related Articles

Back to top button