വര്‍ക്കല ബീച്ചില്‍ അഞ്ച് പേര്‍ തിരയില്‍ പെട്ടു..ഒരു കുടുംബത്തിലെ നാല് പേരും…
വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയവര്‍ തിരയില്‍ പെട്ടു. ഒരു കുടുംബത്തിലെ നാലു പേരാണ് തിരയില്‍ പെട്ടത്. രക്ഷപ്പെടുത്താനിറങ്ങിയ ഒരാളും തിരയില്‍ പെട്ടിരുന്നു. അഞ്ച് പേരെയും രക്ഷപ്പെടുത്തി. പാലോട് സ്വദേശികളായ ജിന്‍ജി, ആദിലക്ഷ്മി, സച്ചു, ഇര്‍ഷാദ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.