വരുന്നൂ ആകാശ വിസ്മയം…. സൂപ്പർമൂൺ ബ്ലൂ മൂൺ കണ്ടാലോ…
ചില ആകാശക്കാഴ്ചകൾ എപ്പോഴും നമ്മളെ വിസ്മയിപ്പിക്കും. അത്തരത്തിലൊന്നാണ് സൂപ്പർമൂണ്‍ പ്രതിഭാസം. അങ്ങനെയെങ്കില്‍ ഓഗസ്റ്റ് 19, അതായത് തിങ്കളാഴ്ച ആകാശത്ത് സൂപ്പർമൂൺ ബ്ലൂ മൂൺ കണ്ടാലോ. സ്റ്റർജിയൻ മൂൺ എന്നും അറിയപ്പെടുന്ന സൂപ്പർമൂൺ ബ്ലൂ മൂൺ ഏറ്റവും വലുതും തിളക്കമുള്ളതുമായി ദൃശ്യമാകും. എന്തുകൊണ്ടാണ് ഇത് സ്റ്റർജിയൻ മൂൺ എന്ന് അറിയപ്പെടുന്നത് എന്നുകൂടി നോക്കാം.
ഈ ദിവസങ്ങളിൽ, അമേരിക്കൻ തദ്ദേശീയ പ്രദേശമായ ഗ്രേറ്റ് ലേക്ക്സിൽ സ്റ്റർജൻ മത്സ്യങ്ങളെ കാണുന്നു. അതിനാൽ, ഈ സമയത്ത് ഉയർന്നുവരുന്ന പൂർണചന്ദ്രനെ സ്റ്റെർജിയോൺ എന്ന് വിളിക്കുന്നു. ചില സ്ഥലങ്ങളിൽ ഇതിനെ ഗ്രെയ്ൻ വൈൽഡ് റൈസ് മൂൺ എന്നും വിളിക്കുന്നുണ്ട്.



