വയോധിക ദമ്പതികളെ കഴുത്തറുത്ത് കൊന്ന് ചെറുമകൻ.. കൂടുതൽ വിവരങ്ങൾ പുറത്ത്…

തൃശൂര്‍: വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. പനങ്ങാവിൽ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻ അക്മൽ (27) ആണ് പോലീസ് പിടിയിലായത്.

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു അക്മലിന്‍റെ താമസം. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ച് പോയിരുന്നു. അക്മൽ മയക്ക് മരുന്നിന് അടിമയായിരുന്നുവെന്നും അതിന് പണം കണ്ടെത്താന്‍ സ്ഥിരമായി മുത്തശ്ശനോടും മുത്തശ്ശിയോടും പ്രതി വഴക്ക് ഉണ്ടാക്കുമെന്ന് വാർഡ് മെമ്പർ ഖാലിദ് ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അത്തരമൊരു വഴക്കായിരിക്കും കുറ്റകൃത്യത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മംഗലാപുരം ഭാഗത്തേക്കാണ് പോയതെന്ന സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മൃതദേഹം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Related Articles

Back to top button