വയോധികൻ മരത്തില്‍ നിന്ന് വീണുമരിച്ചു
പാലക്കാട്: കല്ലടത്തൂരില്‍ പുളിങ്ങ പറിക്കാൻ കയറിയ വയോധികൻ മരത്തില്‍ നിന്ന് വീണുമരിച്ചു. ഒതളൂർ സ്വദേശി നമ്പത്ത് മേപ്പുറം വീട്ടിൽ കൃഷ്ണൻ (62) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം. പുളിങ്ങ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് പിടി വിട്ട് താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.