വയസ് 11…തോക്കും വാളുമടക്കം ആയുധങ്ങൾ…വിദ്യാർത്ഥി അറസ്റ്റിൽ…

ആയുധശേഖരവുമായി 11 -കാരൻ അറസ്റ്റിൽ. അത് മാത്രമല്ല, രണ്ട് വ്യത്യസ്ത സ്കൂളുകളിൽ കൊലപാതകം നടത്താൻ കുട്ടി പദ്ധിതിയിട്ടിരുന്നു എന്നും, കൊല്ലേണ്ടവരുടെ പട്ടിക ഉൾപ്പെടുത്തി ‘കിൽ ലിസ്റ്റ്’ തയ്യാറാക്കിയിരുന്നു എന്നും പൊലീസ് പറയുന്നു. ഫ്ലോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കുട്ടി തൻ്റെ കയ്യിലുള്ള വിവിധ ആയുധങ്ങളുടെ വീഡിയോ സഹപാഠികളെ കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് പരിശോധന നടന്നത്. അതിൽ വിവിധ എയർസോഫ്റ്റ് റൈഫിളുകൾ, പിസ്റ്റളുകൾ, കത്തികൾ, വാളുകൾ, മറ്റ് ആയുധങ്ങൾ എന്നിവ പിടിച്ചെടുക്കുകയായിരുന്നു. ഒരു ട്വീറ്റിൽ, വോലൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ്വുഡ് എഴുതിയത്, ‘നേരത്തെ പറഞ്ഞതുപോലെ, ക്രീക്ക്സൈഡ് അല്ലെങ്കിൽ സിൽവർ സാൻഡ്സ് മിഡിൽ സ്കൂളിൽ വെടിവയ്പ്പ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ക്രീക്ക്സൈഡ് മിഡിൽ സ്കൂൾ വിദ്യാർത്ഥിയെ ഞങ്ങൾ അറസ്റ്റ് ചെയ്തിരിക്കുന്നു. കൊല്ലേണ്ടുന്നവരുടെയും തന്റെ ലക്ഷ്യങ്ങളുടെയും ഒരു ലിസ്റ്റും കുട്ടി തയ്യാറാക്കിയിരുന്നു. ചോദിച്ചപ്പോൾ തമാശയ്ക്ക് ചെയ്തതാണ് എന്നാണ് പറഞ്ഞത്’ എന്നാണ്.

Related Articles

Back to top button