വയറ് കുറക്കാൻ ചില ഒറ്റമൂലീ പ്രയോഗം…..

ഇരുന്ന് ജോലി ചെയ്യുന്നവർക്കാണ് കൂടുതലായി വയറ് പെട്ടെന്ന് കൂടുന്നത്. കൊഴുപ്പ് അടിയുന്നതാണ് ഇതിന് പ്രധാന കാരണം.
വയര്‍ കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തിരക്കേറിയ ജീവിതക്രമം കാരണം മിക്കവര്‍ക്കും സാധിക്കാറില്ല. എന്നാല്‍, വയറ്റിലെ ഫാറ്റ് കുറയ്ക്കാന്‍ ഒരെളുപ്പവഴിയുണ്ട്.

ചില പച്ചക്കറികള്‍ കഴിച്ചും കൊഴുപ്പുള്ള ആഹാരങ്ങള്‍ ഒഴിവാക്കിയും വയര്‍ കുറയ്ക്കാവുന്നതാണ്. ഗ്രീന്‍ പെപ്പര്‍ നമ്മള്‍ കാപ്സിക്കം എന്ന് വിളിക്കുന്ന ഗ്രീന്‍ പെപ്പറിലെ ക്യാപ്സൈസിന്‍ എന്ന വസ്തു ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കുകയും അതുവഴി വയര്‍, ഇടുപ്പ് എന്നിവിടങ്ങളിലെ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ബീന്‍സ്
ഫൈബര്‍, പ്രോട്ടീന്‍, അയണ്‍ എന്നിവയുടെ കലവറയാണ് ബീന്‍സ്. ബീന്‍സിലെ ഫൈബര്‍ ശരീരത്തില്‍ നിന്നു വിഷാംശം പുറത്തുകളയാന്‍ വരെ ഉപകരിക്കുന്നതാണ്. ബീന്‍സ് ഫ്രൈ ചെയ്തോ സാലഡ് ആക്കിയോ കഴിക്കാം.
മത്തങ്ങ വിറ്റാമിന്‍ സിയുടെ ധാരാളം അടങ്ങിയ പച്ചക്കറിയാണ് മത്തങ്ങ. ഒരു ദിവസം മുഴുവന്‍ വേണ്ട പോഷകം നമുക്ക് നല്‍കാന്‍ മത്തങ്ങയ്ക്കു സാധിക്കും. വിറ്റാമിന്‍ എ കൂടി അടങ്ങിയ മത്തങ്ങ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
വെള്ളരിക്ക ആഹാരശേഷം എന്തെങ്കിലും കൊറിക്കുന്നത് നിര്‍ബന്ധമായവര്‍ക്ക് ഏറ്റവും നല്ലത് വെള്ളരിക്കയാണ്. ഇതില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. വെള്ളരി കഴിക്കുന്നത് ഫാറ്റ് അടിയുന്നതു തടയാനും ശരീരത്തിലെ വിഷാംശം പുറത്തുകളയാനും സഹായിക്കും.
തക്കാളി തക്കാളിയില്‍ വിറ്റാമിന്‍ സി, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആഹാരത്തില്‍ എപ്പോഴും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പച്ചയായോ സാലഡില്‍ ചേര്‍ത്തോ കഴിക്കാം. വയറിലെ കൊഴുപ്പ് കുറയും.

Related Articles

Back to top button