വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു… 14കാരി….
വയറുവേദനയെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച പതിനാലുകാരി എട്ടുമാസം ഗർഭിണിയെന്ന് കണ്ടെത്തി. കർണാടകയിലെ ചിക്കബല്ലപുരയിലാണ് സംഭവം. സംസ്ഥാന സർക്കാരിന്റെ റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി, ജനുവരി ഒൻപതിന് ആൺകുഞ്ഞിന് ജന്മം നൽകി.ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി പോലീസ് പറഞ്ഞു. തുമകുരു ജില്ലയിലെ റസിഡൻഷ്യൽ സ്കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. ഹോസ്റ്റലിൽ ആയിരുന്നു താമസം.ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ കൗൺസിലിങ്ങിൽ, സ്‌കൂളിലെ സീനിയർ ആയ വിദ്യാർഥിയാണ് തന്നെ ഗർഭിണിയാക്കിയതെന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ, ചോദ്യംചെയ്യലിൽ ഇക്കാര്യം ആ ആൺകുട്ടി നിഷേധിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇതുവരെ അറസ്റ്റുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു.