വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി.. പരിശോധനയിൽ പ്ലസ് വൺ വിദ്യാർത്ഥി…
കണ്ണൂർ: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ പരിശോധിച്ചപ്പോൾ പെൺകുട്ടി ആറ് മാസം ഗർഭിണി. വയറുവേദനയെ തുടർന്നാണ് പ്ലസ് വൺ വിദ്യാർത്ഥി
ആശുപത്രിയിലെത്തിയത്. എന്നാൽ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നിയതിന് പിന്നാലെയാണ് പെൺകുട്ടി ആറ് മാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. മാതാപിതാക്കൾ പുറത്തു പോയപ്പോൾ ഒരു യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസ് കേസ് രജിസ്റ്റർ ചെയ്തു. യുവാവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.