വയറുനിറയെ ഭക്ഷണം കഴിച്ചു, പണം ചോദിച്ചപ്പോള്‍ ഹോട്ടല്‍ ഉടമക്കു നേരെ മർദ്ദനം ……..
കൊച്ചിയില്‍ ഹോട്ടല്‍ ഉടമയ്ക്കുനേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ രണ്ടു പേര്‍ അറസ്റ്റിൽ. എറണാകുളം സ്വദേശി അശ്വിൻ, പത്തനംതിട്ട കോന്നി സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത്. ഇതിനിടെ, ഹോട്ടല്‍ ഉടമയെ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടല്‍ ഉടമയായ കാസർകോട് സ്വദേശി സഹദിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം 27നായിരുന്നു ഹോട്ടല്‍ ഉടമയ്ക്കുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് ഇപ്പോള്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഇന്നാണ് പുറത്തുവന്നത്. ഭക്ഷണം കഴിച്ചതിന്‍റെ പണം ചോദിച്ചതിന്‍റെ പേരിലാണ് മർദ്ദനമെന്നും പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഹോട്ടല്‍ ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും പിന്നീട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതുമെല്ലാം സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.