വയനാട് സന്ദര്‍ശിച്ച് കേന്ദ്രസംഘം… ബീനാച്ചി എസ്റ്റേറ്റിലും….

വയനാട് : വന്യമൃഗങ്ങള്‍ ജനവാസമേഖലയിലെത്തുകയും അക്രമത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി എ.ഐ.ജി ഹാരിണി വേണുഗോപാല്‍, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കെ. രമേശ്, എലഫെന്റ് സെല്ലിലെ എന്‍. ലക്ഷ്മി നാരായണന്‍, പി.വി. കരുണാകരന്‍, ഡോ. എസ്. ബാബു എന്നിവരാണ് വയനാട്ടില്‍ സന്ദര്‍ശനം നടത്തിയത്.

കുപ്പാടി പച്ചാടിയിലെ അനിമല്‍ ഹോസ് സ്പെയ്സ് സെന്റര്‍ പരിശോധിച്ച സംഘം കടുവയടക്കമുള്ള വന്യമൃഗങ്ങള്‍ താവളമടിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്ന ബീനാച്ചി എസ്റ്റേറ്റിലുമെത്തി. ഏറെ നേരം ഇതിനുള്ളില്‍ പരിശോധനകൾ നടത്തിയ ശേഷമാണ് പുറത്തിറങ്ങിയത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും സംഘത്തിനൊപ്പമുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തമിഴ്നാട് നീലഗിരി ജില്ലയിലെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.

Related Articles

Back to top button