വയനാട് വിദ്യാർത്ഥിയെ മർദിച്ച സംഭവം..വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു…

വയനാട് മൂലങ്കാവ് സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്.അസഭ്യം പറയൽ,മർദ്ദനം,ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ തുടങ്ങി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് വിദ്യാർത്ഥികൾ മർദിച്ചത്. മർദനമേറ്റ വിദ്യാർത്ഥിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.പരിചയപ്പെടാനാണെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയ ശേഷം വിദ്യാർത്ഥിയെ സഹപാഠികൾ മർദിക്കുകയായിരുന്നു .

Related Articles

Back to top button