വയനാട് ബസും വാനും കൂട്ടിയിടിച്ച് അപകടം..ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബം നഷ്‌ടമായ ശ്രുതിക്ക്…

വയനാട് വെള്ളാരംകുന്നിൽ സ്വകാര്യ ബസും ഒമ്നി വാനും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഒൻപത് പേർക്ക് പരുക്കേറ്റു.വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതി, പ്രതിശ്രുത വരനായ ജെൻസൻ എന്നിവർ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. ശ്രുതിക്ക് മാതാപിതാക്കളടക്കം ഒമ്പത് പേരെ ഉരുൾപൊട്ടലിൽ നഷ്ടമായിരുന്നു. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ ജെൻസനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി

Related Articles

Back to top button