വയനാട് ദുരന്തം : എം.എൽ.എ ബൈക്ക് കൈമാറി

മാവേലിക്കര- വയനാട് ദുരന്തത്തിൽപെട്ടവർക്ക് ഡി.വൈ.എഫ്.ഐ 25 വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ധനശേഖരണാർഥം എം.എസ് അരുൺകുമാർ എം.എൽ.എ തൻ്റെ ബൈക്കും സൈക്കിളുകളും കൈമാറി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേൽ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ മാവേലിക്കര ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപിനാഥ്, ബി.വിവേക്, ഷഹനാസ് ഷൗക്കത്തലി, ഗോകുൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button