വയനാട് ഉരുൾപൊട്ടൽ.. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഉപകരണങ്ങൾ എത്തിക്കണം.. റോഡ് ഗതാഗതം പുനസ്ഥാപിക്കാൻ തീരുമാനം…

തിരുവനന്തപുരം: വയനാട് പ്രകൃതി ദുരന്ത സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം കഴിഞ്ഞു. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണം. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം വെല്ലുവിളിയാണെന്നും അവലോകന യോഗം വിലയിരുത്തി.

രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കേന്ദ്ര സർക്കാരിന്റെയും ആർമിയുടെയും ഇതുവരെയുള്ള പ്രവർത്തനം തൃപ്തികരമാനിന്നും യോഗം വിലയിരുത്തി. ദുരിത മേഖലയിലേക്ക് കൂടുതലായി വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള നടപടികൾ ക്രമീകരിച്ചിട്ടുണ്ട്. മുണ്ടക്കൈ റോഡ് സംവിധാനം താറുമാറായതിനാൽ യന്ത്ര സാമഗ്രികൾ എത്തിക്കാനാകുന്നില്ല. റോഡ് ഗതാഗതം എത്രയും പെട്ടന്ന് പുനസ്ഥാപിച്ചതിന് ശേഷം ഹിറ്റാച്ചി പോലുള്ള വാഹനങ്ങൾ എത്തിക്കാനും യോഗത്തിൽ തീരുമാനമായി. താൽക്കാലിക പാലത്തിന് വേണ്ട നടപടികളും പുരോഗമിക്കുന്നുണ്ട്.

Related Articles

Back to top button