വയനാട് ഉരുൾപൊട്ടൽ.. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർണാടകയിൽ നിന്നും രണ്ടു മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥർ…

ബംഗളൂരു: വയനാട്ടിലെ മുണ്ട​ക്കൈ, ചൂരൽമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ കർണാടക സർക്കാറിന്റെ രക്ഷാപ്രവർത്തനങ്ങളും മറ്റു സഹായങ്ങളും ഏകോപിപ്പിക്കാൻ രണ്ടു മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻമാരെ നിയമിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി ഇതു സംബന്ധിച്ച് വാർത്ത കുറിപ്പ് പുറത്തിറക്കി. സീനിയർ ഐ.എ.എസ്. ഓഫിസർ ഡോ.പി.സി. ജാഫർ, ഡോ. ദിലീഷ് ശശി എന്നിവരെയാണ് വയനാട്ടിലേക്ക് അയക്കുന്നത്.

ഡോ.പി.സി ജാഫർ കോഴിക്കോട് ആവിലോറ സ്വദേശിയും ഡോ. ദിലീഷ് ശശി കോട്ടയത്തുനിന്നുള്ള ഐ.എ.എസ് ഓഫിസറുമാണ്.

Related Articles

Back to top button