വയനാട് ഉരുൾപൊട്ടൽ.. ദുരിത ബാധിത പ്രദേശത്തെ ഉപഭോക്താക്കൾക്ക് രണ്ടു മാസം വൈദ്യുതി സൗജന്യമായി നൽകും മന്ത്രി കെ. കൃഷ്ണന്‍കുട്ടി…

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇതു സംബന്ധിച്ച് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെ.എസ്.ഇ.ബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ.കെ. നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ മേഖലകളിലെ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത രണ്ടു മാസം വൈദ്യുതി സൗജന്യമായി നൽകും.

ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി ഉണ്ടാവുകരുതെന്നും നിർദേശം നല്കിയിട്ടുണ്ട്. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 385ഓളം വീടുകള്‍ പൂർണമായും തകര്‍ന്നു പോയതായി കെ.എസ്.ഇ.ബി കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button