വയനാട് ഇന്ന് നടത്തിയ തിരച്ചിലിലും ശരീരഭാഗങ്ങള്‍ കണ്ടെത്തി..കണ്ടെത്തിയത്…
ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ ഇന്ന് ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും. ശരീര ഭാഗങ്ങള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ ആവശ്യ പ്രകാരമാണ് ഇന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തിരച്ചില്‍ നടത്തിയത്. എന്‍ഡിആര്‍എഫ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി 14 അംഗ ടീമാണ് ഇന്ന് മേഖലയില്‍ തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ നിന്ന് നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു.