വയനാട്ടിൽ പ്രിയങ്കക്കായി കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ…

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ പ്രിയങ്കാ ഗാന്ധിയ്ക്ക് വേണ്ടി കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. കോഴിക്കോട് – മുക്കത്ത് ആണ് 26 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.വയനാട് പാലമെൻറ് ഉപതിരെഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്തുമെന്ന് ഉറപ്പായതോടെ, പ്രവർത്തകർ പ്രചാരണം നേരത്തെ തന്നെ തുടങ്ങിയിരുന്നു.

മുക്കം നഗരസഭയിലെ ആലിൻതറ അങ്ങാടിയിലാണ് യൂത്ത്ലീഗ് ആലുംതറ ടൗൺ കമ്മിറ്റി കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. 15 ഓളം പ്രവർത്തകർ 4 ദിവസമെടുത്ത് 15000 രൂപ ചിലവഴിച്ചാണ് കട്ട്ഔട്ട് സ്ഥാപിച്ചത്.വയനാടിന് പുറമെ റായ്ബറേലിയിലും ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിയുന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

Related Articles

Back to top button