വയനാട്ടിൽ പിടിയിലായ കടുവയുടെ രണ്ട് പല്ലുകൾ തകർന്നു..ആരോഗ്യപ്രശ്‌നങ്ങൾ..കാട്ടിലേക്ക് വിടാൻ കഴിയില്ല…

വയനാട് കേണിച്ചിറയിൽ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്‌നങ്ങൾ. കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമെന്നാണ് വിലയിരുത്തൽ.കടുവയുടെ രണ്ടു പല്ലുകൾ തകർന്നിട്ടുണ്ട്. നിലവിൽ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലുള്ള കടുവയെ മൃഗശാലയിലേക്ക് മാറ്റുമെന്നാണ് സൂചന.ഇന്ന് കൂടുതൽ പരിശോധനക്ക് കടുവയെ വിധേയനമാക്കും.

കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ രാത്രിയിൽ കൂട്ടിലായത്.മൂന്നു ദിവസത്തിനുള്ളിൽ കടുവ കൊന്നത് 4 പശുക്കളെയാണ്. പശുവിനെ കൊലപ്പെടുത്തിയ താഴെ കിഴക്കേതിൽ സാബുവിന്റെ പറമ്പിൽ വച്ച കൂട്ടിൽ ആണ് രാത്രി 11 മണിയോടെ കടുവ കുടുങ്ങിയത്.കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കടുവയെ എന്തുചെയ്യണമെന്ന കാര്യത്തിൽ ഇന്ന് വന വകുപ്പ് തീരുമാനമെടുക്കും.

Related Articles

Back to top button