വയനാട്ടിൽ പശുക്കളെ കൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തി..നിരോധനാജ്ഞ…
വയനാട് കേണിച്ചിറയിൽ വീണ്ടും കടുവ ഇറങ്ങി.രണ്ട് പശുക്കളെ കടുവ വേട്ടയാടിയ ബെന്നിയുടെ വീട്ടിലാണ് വീണ്ടും കടുവയെത്തിയത്.വനംവകുപ്പ് വൈകിട്ടോടെ കടുവക്കായി തിരച്ചിൽ അവസാനിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് കടുവ എത്തിയത്.
അതേസമയം വയനാട്ടില്‍ കടുവാ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . പൂതാടി പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ . കടുവയെ മയക്കുവെടി വെക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 2, 16, 19 വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.