വയനാട്ടിൽ തോൽപ്പെട്ടി 17ന്റെ ആക്രമണം..പശുക്കൾ ചത്തു…
വയനാട് കേണിച്ചിറയിൽ വീണ്ടും ഭീതിപരത്തി തോൽപ്പെട്ടി 17 .ഒറ്റ രാത്രി കടുവ കൊന്നത് മൂന്ന് പശുക്കളെയാണ്.കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്ന സ്ഥലത്തുനിന്ന് 500 മീറ്റർ മാറിയാണ് വീണ്ടും കടുവ ആക്രമണമുണ്ടായത്. കേണിച്ചിറ കിഴക്കേൽ സാബുവിൻ്റെ പശുവിനെ ഇന്നലെ രാത്രിയോടെയാണ് കടുവ കൊലപ്പെടുത്തിയത്.ഇതിന് പിന്നാലെ ഇന്ന് പുലർച്ചെ മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെയും കൊന്നു.ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. കടുവയെ പിടികൂടാനുള്ള ശ്രമം വനം വകുപ്പ് ഊർജിതമാക്കിയിരിക്കുകയാണ്.