വയനാട്ടിൽ കടുവ കിണറ്റിൽ വീണു…

വയനാട് മൂന്നാനക്കുഴിയില്‍ കടുവയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി .മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത് . ഇന്ന് രാവിലെ കിണറ്റിലെ മോട്ടര്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് പരിശോധിക്കാനായി എത്തിയപ്പോഴാണ് കിണറ്റില്‍ കടുവയെ കണ്ടെത്തിയത്.തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു .

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ശേഷം കടുവയെ മാറ്റാനുള്ള നടപടിയിലേക്ക് കടക്കും .കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്നാണ് സൂചന.വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് മൂന്നാനക്കുഴി .പ്രദേശത്ത് കടുവയുടെ ശല്യമുണ്ടെന്ന് വീട്ടുടമ ശ്രീനാഥും നാട്ടുകാരും വ്യക്തമാക്കി .

Related Articles

Back to top button