വയനാട്ടിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രമണം..ഡ്രൈവർ തോട്ടിലേക്ക് ചാടി…
വയനാട് നെയ്ക്കുപ്പയിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആന വരുന്നത് കണ്ട് തോട്ടിലേക്ക് ചാടിയ ഡ്രൈവര്‍ നടവയൽ സ്വദേശി സഹദേവന് പരിക്കേറ്റു.ഇന്ന് പുലർച്ചെ 4.30 ഓടെയാണ് ആക്രമണം. ഓട്ടോറിക്ഷയില്‍ വന്ന ഇദ്ദേഹത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂർണ്ണമായും ആന തകർത്തു.