‘വയനാടിനൊരു കൈത്താങ്ങ്, ഞങ്ങളുമുണ്ട് കൂടെ’; ദുരിതാശ്വാസനിധിയിലേക്ക് കണ്ണൂർ കുടുംബശ്രീ സമാഹരിച്ചത് 1.59 കോടി
‘വയനാടിനൊരു കൈത്താങ്ങ് ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സമാഹരിച്ചത് 1.59 കോടി രൂപ. സിഡിഎസ് ചെയർപേഴ്‌സൺമാരിൽനിന്ന് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി ടി സുരേന്ദ്രൻ തുക സ്വീകരിച്ചു.
ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 81 സിഡിഎസുകൾ, 20,990 അയൽക്കൂട്ടങ്ങൾ, 137 ഓക്സിലറി ഗ്രൂപ്പുകൾ, കുടുംബശ്രീ സംരംഭങ്ങൾ, കൺസോർഷ്യം, മിഷൻ ജീവനക്കാർ എന്നിവ വഴിയാണ് തുക സമാഹരിച്ചത്. ജില്ലാ മിഷനിൽ ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനായി സംസ്ഥാന കുടുംബശ്രീ മിഷന് കൈമാറുമെന്ന് ജില്ലാ മിഷൻ കോ ഓഡിനേറ്റർ പറഞ്ഞു. ജില്ല യിൽനിന്നുള്ള രണ്ടാമത്തെ ഗഡു ഈ മാസം 19-ന് കൈമാറും.