‘വയനാടിനായി കൈകോർക്കാൻ ഞാനും തയ്യാറാണ്’; ആവശ്യങ്ങൾക്ക് ബന്ധപ്പെടാമെന്ന് ശോഭന

വയനാടിനായി ഗവണ്‍മെന്റ് പദ്ധതികളുടെ ഭാഗമാകാൻ തയ്യാറാണെന്നും നടി ശോഭന പറഞ്ഞു. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി നടി ശോഭന. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് നടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.വയനാടിനായി ഗവണ്‍മെന്റ് പദ്ധതികളുടെ ഭാഗമാകാൻ തയ്യാറാണെന്നും ശോഭന പറഞ്ഞു.

‘വയനാടിന് സംഭവിച്ച ദുരന്തം നമുക്ക് പെട്ടെന്ന് മറക്കാൻ സാധിക്കുന്നതോ അവരുടെ നഷ്ടങ്ങളെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയുന്നതോ അല്ല. വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നൽകിയിട്ടുണ്ട്. അതിനപ്പുറം ഗവൺമെൻ്റോ അവിടെത്തെ ജനങ്ങൾ ആവശ്യപ്പെടുന്ന എന്ത് സഹായമാണെങ്കിലും നൽകാൻ ഞാനും തയ്യാറാണ്. അതിനായി തന്‍റെ നമ്പറിലോ kalarpana @gmail.com എന്ന ഇ-മെയിലായോ ബന്ധപ്പെടാം’ എന്നാണ് നടി ശോഭന അറിയിച്ചിരിക്കുന്നത്

Related Articles

Back to top button