വയനാടിനായി അതിഥി തൊഴിലാളികളും..ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി….
വയനാട് ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വരുമാനം കൈമാറി പത്തനംതിട്ട ഓമലൂരിലുള്ള ചില അതിഥിതൊഴികൾ. മീൻ വിൽപ്പന കടയിൽ ജോലി ചെയ്യുന്ന ഇവർ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയായിരുന്നു.ഈ ദുരന്തം കണ്ടപ്പോൾ വളരെ അധികം വിഷമം തോന്നി. അങ്ങനെയാണ് കടയിലെ മാനേജറോട് സംസാരിച്ച് ഞങ്ങൾ പണം നൽകാൻ തയ്യാറാണെന്ന് പറഞ്ഞത്.
അങ്ങനെ കടയിലെ ബാക്കി തൊഴിലാളികളോടും കൂടെ സംസാരിച്ച് പണം ശേഖരിച്ചു. 100 രൂപ വെച്ച് നൽകിയാൽ പോലും അത് വലിയൊരു സഹായമാകില്ലെ. പലരുടെയും നഷ്ടപ്പെട്ട കുടുംബങ്ങളെ കണ്ടു അത് എല്ലാവരെയും വിഷമത്തിലാക്കിയതായും അതിഥി തൊഴിലാളികളിൽ ഒരാൾ പറഞ്ഞു. അവർക്ക് ഇത്തരത്തിൽ ഒരു കാര്യം തോന്നിയത് വലിയ പ്രചോദനമാണ്. പലരും ഫോണിലൂടെ ഈ വാർത്ത കണ്ട് കരയുകയായിരുന്നുവെന്നും കട ഉടമ പറഞ്ഞു.സ്വരൂപിച്ച പണം നാളെ തന്നെ കളക്ടറേറ്റിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.