വന്യജീവി സങ്കേതത്തിൽ കാട്ടുതീ..നാല് വനംവകുപ്പ് ഉദ്യോഗസ്ഥർ വെന്ത് മരിച്ചു…

വന്യജീവി സങ്കേതത്തിലുണ്ടായ തീപിടിത്തത്തിൽ നാല് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. തീ അണയ്ക്കുന്നതിനിടെയാണ് ഇവർ കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ സിവിൽ സോയം ഫോറസ്റ്റ് ഡിവിഷൻ്റെ കീഴിലുള്ള ബിൻസാർ വന്യജീവി സങ്കേതത്തിലാണ് സംഭവം.ബിൻസാർ റേഞ്ച് ഫോറസ്റ്റ് ബീറ്റ് ഓഫീസർ ത്രിലോക് സിംഗ് മേത്ത, ഫയർ വാച്ചർ കരൺ ആര്യ, പ്രവിശ്യാ ആംഡ് കോൺസ്റ്റാബുലറി ജവാൻ പുരൺ സിംഗ്, ദിവസ വേതന തൊഴിലാളി ദിവാൻ റാം എന്നിവരാണ് കൊല്ലപ്പെട്ടത്.

തീ അണയ്ക്കുന്നതിനായി വനത്തിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ജീപ്പിന് തീപിടിക്കുകയായിരുന്നു . ജീപ്പില്‍ നിന്ന് ചാടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ തീ ആളിപ്പടരുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റു നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയുടെ സഹായധനം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Related Articles

Back to top button