വന്യജീവികളെ വെടിവയ്ക്കാനുള്ള നിർദേശം വൈകുന്നു..വനം മേധാവിയെ മാറ്റണമെന്ന ആവശ്യവുമായി എകെ ശശീന്ദ്രൻ…
വനംവകുപ്പ് മേധാവി ഗംഗാസിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി വനം മന്ത്രി എ. കെ ശശീന്ദ്രൻ .ഗംഗാസിങ്ങിന്റെ കുറ്റങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ കത്ത്. വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയോ കാര്യക്ഷമമായ ഇടപെടൽ നടത്തുകയോ ചെയ്യുന്നില്ല എന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്.
വന്യജീവി ആക്രമണമുണ്ടായാൽ വെടിവയ്ക്കാൻ പോലും നിർദേശം നൽകാൻ വൈകുന്നു, പുതിയ പദ്ധതികൾ നൽകി കേന്ദ്ര ധനസഹായം വാങ്ങിയെടുക്കുന്നില്ല, തെറ്റായ വിവരങ്ങള്‍ വനംവകുപ്പ് ആസ്ഥാനത്തുനിന്നും മന്ത്രിയുടെ ഓഫീസിലേക്ക് നൽകുന്നു. പല വട്ടം വീഴ്ചകളിൽ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടിയില്ല.എന്നിവയാണ് പ്രധാനമായും പരാതിയിൽ പറയുന്നത്.അതുകൊണ്ട് തന്നെ ഗംഗാസിങ്ങിനെ മാറ്റി പുതിയ വനം മേധാവിയെ കണ്ടെത്തണം എന്നാണ് മന്ത്രിയുടെ ആവശ്യം.
അതേസമയം വകുപ്പ് മേധാവിയെ മാറ്റിയാൽ പകരം നിയമിക്കാൻ ആളില്ലാത്തതിനാൽ തീരുമാനമെടുക്കാവാതെ മാറ്റിവച്ചിരിക്കുകയാണ് മുഖ്യമന്ത്രി.ഗംഗാസിങ്ങിനെ മാറ്റിയാൽ അതേ റാങ്കിൽ നിയമിക്കാൻ ഉദ്യോഗസ്ഥരില്ലെന്നതാണ് സർക്കാരിനെ കുഴയ്ക്കുന്നത്. എപിസിസി റാങ്കിലുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ ഒരു വർഷമെങ്കിലും കഴിയണം.