വന്ദേഭാരതിന് രണ്ട് സ്റ്റോപ്പുകള്‍ കൂടി…

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. രാവിലെ 5.10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിച്ച ട്രെയിന്‍ ഏഴ് മണിക്കൂര്‍ കൊണ്ട് കണ്ണൂരിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. കണ്ണൂരില്‍ നിന്ന് 12.20-ഓടെ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടും.

അതേസമയം വന്ദേ ഭാരതിന് രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ വന്ദേഭാരതിന് ആറ് സ്റ്റോപ്പുകളാണ് നിലവില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരില്‍ അടക്കം സ്റ്റോപ്പുകളില്ലാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വിവിധ കോണുകളില്‍ നിന്ന് പുതിയ സ്റ്റോപ്പുകള്‍ക്കുള്ള ആവശ്യവും ഉയര്‍ന്നു. ഇതില്‍ ഒന്നോ രണ്ടോ സ്‌റ്റോപ്പുകള്‍ കൂടി റെയില്‍വേ അനുവദിക്കാനാണ് സാധ്യത.

ചെങ്ങന്നൂരും ഷൊര്‍ണൂരുമാകും വന്ദേഭാരതിന് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചേക്കുക. എന്നാല്‍ സ്റ്റോപ്പുകള്‍ കൂടുമ്പോള്‍ ട്രെയിനിന്റെ യാത്രാസമയം കൂടുമെന്നത് അധികൃതര്‍ക്ക് ആശങ്കയായിട്ടുണ്ട്. രണ്ട് സ്‌റ്റോപ്പുകള്‍ കൂടി അനുവദിച്ചാല്‍ ഏകദേശം ആറ് മിനിറ്റ് യാത്രാസമയം കൂടാനാണ് സാധ്യത. കേരളത്തില്‍ എല്ലാ സ്റ്റോപ്പുകള്‍ക്കും മൂന്ന് മിനിറ്റാണ് ട്രെയിന്‍ നിര്‍ത്തുക. ഓട്ടോമാറ്റിക് വാതിലുകള്‍ അടയാനും തുറക്കാനും വേണ്ട സമയം കൂടി ഉള്‍പ്പെടുത്തിയാണ് ഇത്.

Related Articles

Back to top button