വനിത ഹോസ്റ്റലിന് മുന്നിൽ പട്ടാപകൽ നഗ്നതാ പ്രദർശനം; ഗതികെട്ടപ്പോൾ വിദ്യാർത്ഥിനികൾ ഫോണിൽ പകർത്തി
പത്തംനംതിട്ട: വനിതാ ഹോസ്റ്റലിന് മുന്നിൽ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തിയിരുന്ന വിരുതൻമാർ ഇപ്പോൾ വെട്ടിലായി. ഗതികെട്ടപ്പോൾ വിദ്യാർത്ഥിനികൾ രണ്ടുംകല്പിച്ച് ഞരമ്പുരോഗകളുടെ പ്രകടനം ഫോണിൽ പകർത്തി. പത്തംനംതിട്ടയിലെ വനിതാ ഹോസ്റ്റലിന് മുന്നിലാണ് നഗ്നതാ പ്രദർശനം നടത്തിയിരുന്നത്. ഇരുചക്ര വാഹനങ്ങളിൽ എത്തിയിരുന്നവരാണ് നഗ്നതാ പ്രദർശനം നടത്തി സായൂജ്യം നേടിയിരുന്നത്.
സഹികെട്ടപ്പോളാണ് വിദ്യാർത്ഥിനികൾ പ്രദർശനം ചിത്രീകരിച്ചത്. വിരുതൻമാർ അത്രയും പ്രതീക്ഷിച്ചില്ല. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു സംഭവം. പട്ടാപകൽ ഹെൽമെറ്റും മാസ്കും ധരിച്ചാണ് വിരുതൻമാർ ബൈക്കിൽ എത്തിയത്. രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.