വനിതാ യുവ അഭിഭാഷക ഏകദിന ക്യാമ്പ്

മാവേലിക്കര- ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആലപ്പുഴ ജില്ല വനിതാ യുവ അഭിഭാഷക ഏകദിന ക്യാമ്പ് മാവേലിക്കര പുന്നമൂട് ജീവാറാം കൺവൻഷൻ സെൻ്ററിൽ വെച്ച് 2ന് നടക്കും. അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ‌ കുറുപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഡ്വ.ജി.പ്രിയദർശൻ തമ്പി അദ്ധ്യക്ഷനാകും. സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ചം കീ രാജ് മുഖ്യപ്രഭാഷണം നടത്തും. അഭിഭാഷക സംഘടനയിൽ വനിതകളുടെയും യുവ അഭിഭാഷകരുടെയും പ്രസക്തിയെ കുറിച്ച് സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി പ്രമോദും, ഇന്ത്യൻ നിയമങ്ങളിലെ സ്ത്രീ തുല്യതക്കുള്ള വ്യവസ്ഥകളും പ്രായോഗിക തലത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തൃശൂർ അഡീഷണൽ ഗവർമെൻ്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.എൻ സിനിമോളും ക്ലാസുകൾ നയിക്കും. അഭിഭാഷകരായ ലത.റ്റി തങ്കപ്പൻ, ബി.രാജേന്ദ്രൻ, എൻ.റാഫീരാജ്, പി.ജി ലെനിൻ, എസ്.ശങ്കരൻ തമ്പി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ മാവേലിക്കരയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാഗതസംഘം സെക്രട്ടറി അഡ്വ.എസ്.അമൃതകുമാർ, ട്രഷറർ അഡ്വ.എസ്.സുധീർഖാൻ, വനിതാ സബ് കമ്മിറ്റി ചെയർപേഴ്സ‌ൺ ഗീത സലിം എന്നിവർ പങ്കെടുത്തു.

Related Articles

Back to top button