വനിതാ പ്രാതിനിധ്യ വിവാദത്തിൽ മറുപടിയുമായി വിഡി സതീശൻ

തിരുവനന്തപുരം: കോൺ​ഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഷമ പറഞ്ഞത് സത്യമാണ്. വനിതകളെ വേണ്ട വിധത്തിൽ പരിഗണിക്കാൻ കഴിഞ്ഞിട്ടില്ല. സിറ്റിംഗ് എം.പിമാരെ മത്സരിപ്പിച്ചപ്പോൾ വനിതാ പ്രാതിനിധ്യം കുറഞ്ഞു. ഷമയുമായി സംസാരിച്ചെന്നും കേരളത്തിൽ കോൺഗ്രസിന്‍റെ പ്രവർത്തനങ്ങളിൽ ഉറച്ചു നിൽക്കുമെന്ന് ഷമ പറഞ്ഞതായും വി.ഡി സതീശൻ പറഞ്ഞു. ഇനി അത്തരം പ്രസ്താവനകൾ ഉണ്ടാവില്ലെന്ന് ഷമ വ്യക്തമാക്കിയെന്നും സതീശൻ പറഞ്ഞു.

Related Articles

Back to top button