വനിതാ പൊലീസിനൊപ്പം ഹോട്ടലില്‍..ഡെപ്യൂട്ടി സൂപ്രണ്ടിനെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി…
വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഹോട്ടലില്‍ മുറിയെടുത്തതിന് ഡെപ്യൂട്ടി സൂപ്രണ്ടിനെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി.കൃപാ ശങ്കര്‍ കന്നൗജിയയെയാണ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് തരംതാഴ്ത്തിയത്.ഉത്തർപ്രദേശിലെ ഉന്നാവോയില്‍ സര്‍ക്കിള്‍ ഓഫീസര്‍ പദവി വഹിച്ചിരുന്ന കനൗജിയയെ ഗോരഖ്പൂരിലെ 26-ാമത് പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി ബറ്റാലിയനിലേക്കാണ് നിയമിച്ചത്.
2021 ലാണ് നടപടിക്കാധാരമായ സംഭവം നടന്നത്. കുടുംബത്തിലെ ആവശ്യത്തിന് വേണ്ടിയെന്ന് പറഞ്ഞ് അവധിയെടുത്ത കനൗജി വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.ഭര്‍ത്താവിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സിഒയുടെ ഭാര്യ സഹായത്തിനായി ഉന്നാവോ എസ്പിയെ ബന്ധപ്പെട്ടു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവസാനമായി കാണ്‍പൂര്‍ ഹോട്ടലില്‍ എത്തിയപ്പോളാണ് കനൗജിയയുടെ മൊബൈല്‍ നെറ്റ് വർക്ക് പ്രവര്‍ത്തനം നിര്‍ത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
പിന്നീട് ഉന്നാവോ പൊലീസ് അതിവേഗം ഹോട്ടലിലെത്തുകയും അവിടെ വച്ച് സിഒയെയും വനിതാ കോണ്‍സ്റ്റബിളിനെയും ഒരുമിച്ച് കണ്ടെത്തുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമഗ്രമായ അവലോകനത്തിന് ശേഷം കൃപാ ശങ്കര്‍ കനൗജിയയെ കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.