വനിതാ നിക്ഷേപകർക്ക് വലിയ അവസരങ്ങളുമായി കേന്ദ്രം….രണ്ട് ലക്ഷം രൂപയ്ക്ക് 30,000 രൂപ പലിശ…

രാജ്യത്തെ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്, അത് കുട്ടികളായാലും മുതിർന്നവരായാലും യുവാക്കളായാലും സുരക്ഷിതമായ വരുമാനം ഉറപ്പാണ്. സ്ത്രീകൾക്കായി നിരവധി പദ്ധതികളും കേന്ദ്രം പോസ്റ്റ് ഓഫീസിൽ സ്കീമുകളിലൂടെ അവതരിപ്പിക്കാറുണ്ട്. അവയിലൊന്നാണ് മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ്, ഇതിലൂടെ, ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്ഷേപത്തിന് വലിയ പലിശ സ്ത്രീകൾക്ക് ലഭിക്കുന്നു. മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റിൽ ൽ നിക്ഷേപിക്കുന്ന രീതിയും അതിൻ്റെ നേട്ടങ്ങളും അറിയാം

പലിശ

മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്‌കീമിൽ നിക്ഷേപിക്കുന്നവർക്ക് 7.5 ശതമാനം വരെ പലിശ സർക്കാർ വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്കായുള്ള നിക്ഷേപ പദ്ധതികളിൽ ഉയർന്ന പലിശ ലഭിക്കുന്ന ഒരു പദ്ധതിയാണ് ഇത്. കുറഞ്ഞ കാലത്തേക്ക് ഇതിൽ നിക്ഷേപിച്ചാലും സ്ത്രീകൾക്ക് നല്ല വരുമാനം നേടാനാകും.

കാലാവധി

ചെറുകിട സേവിംഗ് സ്കീമാണ് ഇത്. ഈ പദ്ധതിയിൽ ക്ഷേപകർ രണ്ട് വർഷത്തേക്ക് മാത്രം നിക്ഷേപിക്കണം, അതിൽ നിക്ഷേപത്തിൻ്റെ പരമാവധി പരിധി 2 ലക്ഷം രൂപയാണ്.

10 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുടെ അക്കൗണ്ട്

സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന നിക്ഷേപ പദ്ധതി കൂടിയാണ് ഇത്. മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീമിൽ 10 വയസോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികൾക്കും അക്കൗണ്ട് തുറക്കാം എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. മാത്രമല്ല, ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിൻ്റെ ആനുകൂല്യവും നിക്ഷേപത്തിന് ലഭിക്കുന്നു

2 ലക്ഷം രൂപയ്ക്ക് 30000 രൂപയുടെ ആനുകൂല്യം ലഭിക്കും

മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീമിൽ നിക്ഷേപിക്കുന്നവർക്ക്, 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ ആദ്യ വർഷത്തിൽ അവർക്ക് 7.5 ലഭിക്കും. ആദ്യ വർഷത്തെ പലിശ തുക 15,000 രൂപയും അടുത്ത വർഷം നിശ്ചിത പലിശ നിരക്കിൽ മൊത്തം തുകയ്ക്ക് ലഭിക്കുന്ന പലിശ 16,125 രൂപയുമാണ്. അതായത്, രണ്ട് വർഷത്തിനുള്ളിൽ, വെറും 2 ലക്ഷം രൂപയുടെ നിക്ഷേപത്തിൻ്റെ ആകെ വരുമാനം 31,125 രൂപ പലിശ ലഭിക്കും.

Related Articles

Back to top button