വനിതാ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാരീശക്തികളുടെ കഴിവിൽ രാജ്യത്തിന് അഭിമാനമുണ്ടെന്നും അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹ്യമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നാരീശക്തികളുടെ ധൈര്യം, ശക്തി, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് എന്നിവയെ കേന്ദ്രസർക്കാർ ഏറെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ നാരീ ശക്തിയെയും വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെയും താൻ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിലൂടെ സ്ത്രീ ശാക്തീകരണത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകുന്നുണ്ട്. രാജ്യത്തിന്റെ വികസന യാത്രയിൽ നമ്മുടെ നാരീശക്തി വഹിച്ച പങ്ക് ചെറുതല്ല. വരും കാലങ്ങളിലും സ്ത്രീകളെ മുൻനിരയിൽ നിർത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ തുടരും. എല്ലാവർക്കും അന്താരാഷ്ട്ര വനിതാ ദിനാശംസകൾ നേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button