വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി…

വയനാട് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . ഡോ. ഇകെ ഫെലിസ് നസീര്‍ (31)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് ഫെലിസ് .ആശുപത്രി ക്യാംപസിലെ വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു . ഡോക്ടര്‍മാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലര്‍ കൂടിയായിരുന്നു ഡോ. ഫെലിസ് നസീര്‍. മരണകാരണമോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു .

Related Articles

Back to top button