വനിതാ ഡോക്ടറുടെ കൊലപാതകം….5 ഡോക്ടർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ….

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ 5 ഡോക്ടർമാരെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആശുപത്രിയിലുള്ളവർക്കും പീഡനത്തിൽ പങ്കുണ്ടെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് സിബിഐ നീക്കം. അതേസമയം, കൊലപാതകം നടന്ന ആർജി ക‌ർ ആശുപത്രി കഴിഞ്ഞ രാത്രി അടിച്ചു തകർത്ത സംഭവത്തിൽ 9 പേരും അറസ്റ്റിലായി.

കൂട്ടബലാത്സം​ഗത്തിന് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർ ഇരയായിട്ടുണ്ടെന്നും, ആശുപത്രിയിലെ ചില ജൂനിയർ ഡോക്ടർമാർക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള ആരോപണം നേരത്തെ ശക്തമായിരുന്നു. എന്നാൽ കൊൽക്കത്ത പൊലീസിന്റെ അന്വേഷണം ഈ വഴിക്ക് നീണ്ടിരുന്നില്ല. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും കൂട്ട ബലാൽസം​ഗം നടന്നോയെന്ന സംശയം ഉയർന്നതിന് പിന്നാലെയാണ് സിബിഐയുടേയും നിർണായക നീക്കം. ആശുപത്രിയിലെ 5 ഡോക്ടർമാരെയാണ് സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. ചിലരെ ഇന്ന് തന്നെ ചോദ്യം ചെയ്തേക്കും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴി സിബിഐ ഇന്ന് വീട്ടിലെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലും അന്വേഷണ സംഘം പരിശോധന നടത്തി.

Related Articles

Back to top button