വനിതാ ജയിലിൽ രണ്ട് തടവുകാരികൾ ഗർഭിണികളായി !!!!!

വനിതാ ജയിലിൽ രണ്ട് തടവുകാരികൾ ഗർഭിണികളായി. ജയിലിൽ താമസിക്കുന്ന ട്രാൻസ്ജെൻഡർ തടവുകാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് യുവതികൾ ഗർഭിണികളായത്. എന്നാൽ, ജയിലിനകത്ത് ബലാത്സംഗം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയാണ് തടവുകാർ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്താത്ത ഒരാളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനെ തുടർന്നാണ് തടവുകാരികൾ ഗർഭിണികളായതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള എഡ്മൻ ജയിലിലാണ് സംഭവം. എഡ്മൻ ജയിലിൽ നേരത്തെയും ലൈംഗിക പീഡന പരാതികൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജയിൽ അടച്ചുപൂട്ടുമെന്നും ന്യൂജഴ്സി ഗവർണർ വ്യക്തമാക്കി. 2020ൽ ജയിൽ ജീവനക്കാർക്കെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നത്. നിലവിൽ, ഈ ജയിലിൽ എണ്ണൂറിലധികം വനിതാ തടവുകാരികളും 27 ട്രാൻസ്ജെൻഡർ തടവുകാരുമാണ് ഉള്ളത്. കഴിഞ്ഞ വർഷം മുതലാണ് സ്ഥാപനത്തിൽ ട്രാൻസ്ജൻഡേഴ്സിനെ പാർപ്പിക്കാൻ തുടങ്ങിയത്.

Related Articles

Back to top button