വനിതാ ജനപ്രതിനിധിയെ അധിക്ഷേപിച്ചു..ഇടത് നേതാക്കള്‍ക്കെതിരേ കേസ്…

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ ചേലപ്പുറത്തിനെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ മുക്കം പൊലീസ് കേസെടുത്തു. ഐ.പി.സി 283, 143, 145, 147, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.എന്നാൽ ദുർബലമായ കേസുകളാണ് ചുമത്തിയതെന്നാരോപിച്ച് യു ഡി എഫ് പ്രതിഷേധിച്ചു.നിരവധി പേരുടെ മുന്നില്‍ വെച്ച് ഒരു വനിതയെ പരസ്യമായി അപമാനിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ഇടതുമുന്നണി നേതാക്കളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ഉപരോധവും ചെറിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. തുടർന്ന് ഓഫീസിലേക്ക് കയറാനായി എത്തിയ ആയിഷയെ സമരക്കാർ ബലമായി തടയുകയും രൂക്ഷമായ ഭാഷയില്‍ അസഭ്യം വിളിക്കുകയും ചെയ്തെന്നായിരുന്നു പരാതി .

Related Articles

Back to top button