വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസ്…..ക്വട്ടേഷൻ സംഘം പിടിയിൽ….

കൊച്ചി : വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സം​ഭനത്തിൽ ക്വട്ടേഷൻ സംഘം പിടിയിൽ. മൂന്ന് അംഗ സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. അജിൻ ഡാനിയൽ, മനു മണിയപ്പൻ തുടങ്ങിയവരാണ് പിടിയിലായത്. ഗോവയിൽ നിന്നും മുബൈലേക്ക് വരുന്ന വഴിയാണ് പ്രതികളെ പിടിച്ചത്. സ്പെഷ്യൽ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. ബന്ധുവായ സ്ത്രീ ഉൾപ്പെടെ ഏഴ് പേരാണ് പ്രതികൾ. ഇതിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.ജയയെ തല്ലാൻ കൊട്ടേഷൻ കൊടുത്തത് ബന്ധുവായ സജീഷ് ആയിരുന്നു. സജീഷ് ഉൾപ്പെടെയുള്ള രണ്ട് പേരെയാണ് പിടികൂടാനുള്ളത്. സജീഷ് കേരളം വിട്ടതായാണ് വിവരം. അന്വേഷണ സംഘത്തിന്റെ കയ്യിൽ നിന്നും രണ്ട് തവണ സജീഷ് രക്ഷപെട്ടു. പ്രിയങ്ക, വിഥുൻ ദേവ്, സജീഷിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച ബിബിൻ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button