വനിതാദിനം ആചരിച്ചു
മാവേലിക്കര- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും സംയുക്തമായി നടത്തിയ വനിതാദിനം “നാരീ ശക്തി ’24” മുൻ എം.പി അഡ്വ.സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി. സുധാകരക്കുറുപ്പ് അധ്യക്ഷനായി. മാവേലിക്കര ആർ.ബി.ഒ റീജണൽ മാനേജർ എസ്.ശ്രീലേഖ മുഖ്യ പ്രഭാഷണം നടത്തി. ആലപ്പുഴ പോസ്ക്കോ കോർട്ട് പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.എസ്.സീമ സ്ത്രീസുരക്ഷാ ബോധവൽക്കരണ ക്ലാസ്സും, ഡോ.ജെ.അനു സ്ത്രീജന്യ രോഗങ്ങൾ ക്ലാസ്സും, കായംകുളം ടൗൺ എസ്.ബി.ഐ ചീഫ് മാനേജർ കെ.എസ്.അഞ്‌ജലി വനിതാ സംരംഭക ക്ലാസ്സും നയിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുമ കൃഷ്ണൻ, കെ.ഓമനക്കുട്ടൻ, എസ്.ശ്രീജിത്ത്, സി.ഡി.എസ് ചെയർപേഴ്സൺ സലൂജ, മാവേലിക്കര എസ്.ബി.ഐ റീജണൽ ഓഫീസ് ചീഫ് മാനേജർ പി.ജയാമണി എന്നിവർ സംസാരിച്ചു. തുടർന്ന് മെഡിക്കൽ ക്യാമ്പും നടത്തി. വ്യവസായ സംരംഭക ഐഷ മുരളി, മികച്ച കർഷകരായ രാജമ്മ ഭാസ്ക്കരൻ, സരോജനിയമ്മ, കൃഷ്ണകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.