വനിതകളുടെ ഹോസ്റ്റലിന് മുന്നിൽ പരസ്യ സ്വയംഭോഗം
വനിതകളുടെ പിജി ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ പരസ്യ സ്വയംഭോഗം. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാള്‍ പൊലീസിന് കൈമാറി. സംഭവത്തിൽ എത്രയും വേഗം നടപടി വേണമെന്ന് സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു. ജൂൺ 12ന് അര്‍ധരാത്രി ഡൽഹി ഹഡ്സൺ ലെയിനിലെ പിജി ഹോസ്റ്റലിന് മുന്നിലാണ് സംഭവം.