വനമേഖലയിൽ ഉരുൾപൊട്ടൽ; പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം
കോഴിക്കോട്: കോഴിക്കോട് പൂഴിത്തോട് മാവട്ടം വനമേഖലയിൽ ഉരുൾപൊട്ടി. പൂഴിത്തോട് മേഖലയിൽ രാത്രിയിലും മഴ തുടരുകയാണ്. കടന്തറ പുഴയിൽ വെള്ളം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.