വനത്തിനുള്ളിയിൽ കാണാതായ വയോധികയെ ആറു ദിവസങ്ങൾക്ക് ശേഷവും കണ്ടെത്താനായില്ല…

അതിരപ്പള്ളി വനത്തിനുള്ളില്‍ മറന്നുവച്ച കോടാലിയെടുക്കാന്‍ പോയ ആദിവാസി വയോധികയെ ആറു ദിവസങ്ങൾക്ക് ശേഷവും കണ്ടെത്താനായില്ല. പൊരിങ്ങല്‍ക്കുത്ത് വാച്ചുമരം ആദിവാസി കോളനിയിലെ അമ്മിണിപാട്ടിക്ക് വേണ്ടി വനപാലകരും പൊലീസും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ശാസ്ത്രീയമായ പരിശോധനകളിലും ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ല. അതേസമയം, മൃതദേഹങ്ങളുടെ മണം പിടിക്കാന്‍ പരിശീലനം ലഭിച്ച രണ്ട് കടാവര്‍ ഡോഗിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

കഴിഞ്ഞദിവസം പൊലീസ് നായകളെ ഉപയോഗപ്പെടുത്തി വനത്തിനുള്ളിൽ പരിശോധന നടത്തിയിരുന്നു. ആദിവാസികളുടെ സഹകരണത്തോടെ വനത്തില്‍ മൂന്ന് കിലോമീറ്ററോളം തെരച്ചില്‍ നടത്തിയെങ്കിലും വയോധികയെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ല. അതേസമയം, ഇന്ന് ആദിവാസികളുടെ സഹകരണത്തോടെ വനപാലകരുടെ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം നടത്തും.

Related Articles

Back to top button