വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവം..അറസ്റ്റിലായ വരൻ ലഹരിയ്ക്ക് അടിമ..ആക്രമണം നടത്തുമ്പോൾ…
വിവാഹത്തിൽ നിന്ന് പിന്മാറിയ വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. പിടിയിലായ പ്രതി അബു താഹിർ ലഹരിയ്ക്ക് അടിമയെന്ന് പൊലീസ് പറഞ്ഞു.ആക്രമണം നടത്തുമ്പോൾ അബു താഹിർ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി . പ്രതിയുടെ കൈവശമുണ്ടായിരുന്ന എയർഗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവിൽ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലാണ് പ്രതി.
അബു താഹിറിന്റെ ലഹരി ഉപയോഗമാണ് വിവാഹ ബന്ധം വേർപിരിയാനുള്ള കാരണം. വീട്ടിലുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നതിനാലാണ് അപകടം ഒഴിവായത്. ആളുകൾ ഉണർന്നിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു.ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത് . ലഹരിയിലായിരുന്ന അബു താഹിർ വീടിന് മുന്നിൽ വന്ന് മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പില്‍ വീടിന്റെ ജനലുകൾ തകര്‍ന്നിട്ടുണ്ട്.