വധുവിനുള്ള സമ്മാനം കണ്ട് അമ്പരന്നു പോയി….
വിവാഹവേദിയിൽ വച്ച് വധൂവരന്മാർ സമ്മാനം കൈമാറുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. അത്തരത്തില്‍ ഇവിടെയൊരു വരന്‍ തന്‍റെ വധുവിന് നല്‍കിയ സര്‍പ്രൈസ് സമ്മാനം ആണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. വധുവിന് ഒരു കഴുതക്കുട്ടിയെ ആണ് ഈ വരന്‍ സമ്മാനിച്ചത്. പാക്കിസ്ഥാനിലെ ഒരു വിവാഹമാണ് ഇങ്ങനെ ഒരു സമ്മാനം കൊണ്ട് വാര്‍ത്തകളിൽ ഇടം നേടിയത്.
കറാച്ചി സ്വദേശിയായ യുട്യൂബർ അസ്‌ലൻ ഷായാണ് തന്റെ വധു വാരിഷയ്ക്ക് കഴുതക്കുട്ടിയെ സമ്മാനിച്ചത്. വാരിഷയ്ക്ക് മൃഗങ്ങളോടുള്ള ഇഷ്ടം മനസ്സിലാക്കിയാണ് ഇത്തരമൊരു സമ്മാനം നൽകാൻ തീരുമാനിച്ചതെന്ന് അസ്‌ലൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. വിവാഹ വേദയില്‍ വച്ച് കഴുതക്കുട്ടിയെ അസ്‌ലൻ വധുവിന് കൈമാറുന്നതും ഇരുവും അതിനെ ലാളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.